വധശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി
Saturday, November 22, 2014 12:15 AM IST
രാമേശ്വരം: ശ്രീലങ്കയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടശേഷം വിട്ടയച്ച അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ചെന്നൈയില്‍ തിരിച്ചെത്തി. പി. അഗസ്റിന്‍ (32), ആര്‍. വില്‍സണ്‍ (42), കെ. പ്രസാദ് (32), പി. എമേഴ്സണ്‍ (39), കെ. ലാംഗ്ലെറ്റ് (22) എന്നിവരാണ് ഇന്നലെ ജന്മനാടിന്റെ സുരക്ഷിതത്വത്തിലേക്കു മടങ്ങിയെത്തിയത്.

മയക്കുമരുന്ന് കടത്തിയെന്ന കുറ്റത്തിനു 2011ലാണു മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയിലായത്. ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ ഇടപെട്ട് ഇവരെ ശിക്ഷയില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. അഞ്ചു മത്സ്യത്തൊഴിലാളികള്‍ക്കും മൂന്നുലക്ഷം രൂപ വീതം സഹായധനം അനുവദിക്കുമെന്നു തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.