ഛത്തീസ്ഗഡില്‍ മാവോയിസ്റുകള്‍ സേനാ ഹെലികോപ്റ്റര്‍ ആക്രമിച്ചു
Saturday, November 22, 2014 12:27 AM IST
റായ്പുര്‍: പരിക്കേറ്റ സുരക്ഷാസൈനികരുമായിപ്പോയ വ്യോമസേനാ ഹെലികോപ്റ്റര്‍ മാവോയിസ്റുകള്‍ ആക്രമിച്ചു. ഛത്തീസ്ഗഡിലെ സുഖ്മയില്‍ സുരക്ഷാസേനയുടെ മറ്റൊരു വാഹനം നക്സലുകള്‍ സ്ഫോടനത്തില്‍ തകര്‍ക്കുകയും ചെയ്തു. സുഖ്മയില്‍ നക്സലുകളുമായി നടന്ന പോരാട്ടത്തിനിടെ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റുന്നതിനായി എത്തിയ ഹെലികോപ്റ്ററാണ് ആക്രമിക്കപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.