ന്യൂനപക്ഷങ്ങള്‍ പിന്നോക്കാവസ്ഥയില്‍തന്നെയെന്നു റിപ്പോര്‍ട്ട്
Sunday, November 23, 2014 11:59 PM IST
ന്യൂഡല്‍ഹി: സച്ചാര്‍ സമിതിയുടെ റിപ്പോര്‍ട്ടു സമര്‍പ്പിച്ചു എട്ടു വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞിട്ടും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ പിന്നോക്കാവസ്ഥയില്‍ തന്നെയെന്നു പഠന റിപ്പോര്‍ട്ട്. മുസ്ളിംങ്ങള്‍ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും അവയ്ക്കുള്ള പ്രതിവിധികളും ശിപാര്‍ശകളും ചൂണ്ടിക്കാണിക്കുന്നതായിരുന്നനു ജസ്റിസ് സച്ചാര്‍ സമിതി നല്‍കിയ റിപ്പോര്‍ട്ട്.

വിദ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലയിലും പ്രോത്സാഹനങ്ങള്‍ നല്‍കാനും സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള നടപടികള്‍ അടിയന്തിയരമായി കൈക്കൊള്ളമെന്നായിരുന്നു സച്ചാര്‍ സമിതി നിര്‍ദേശങ്ങളുടെ ഊന്നല്‍. എന്നാല്‍ ഏഴൂവര്‍ഷങ്ങള്‍ക്കുശേഷം സച്ചാര്‍ ശിപാര്‍ശകള്‍ക്കു ശേഷമുള്ള അവസ്ഥ വിശകലനം ചെയ്യാന്‍ രൂപം നല്‍കിയ പ്രഫ. അമിതാഭ് കുണ്ട് സമിതിയുടെ ശ്രദ്ധയില്‍ പതിഞ്ഞത് മുസ്ളിംകള്‍ പിന്നാക്കാവസ്ഥയില്‍ തുടരുന്ന കാഴ്ചയാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റില്‍ നിയോഗിച്ച കുണ്ടു സമിതി കഴിഞ്ഞ മാസമാണ് റിപ്പോര്‍ട്ട് നല്‍കിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.