ഇന്‍ഷ്വറന്‍സ് ബില്ലിനെ തൃണമൂല്‍ എതിര്‍ക്കും
ഇന്‍ഷ്വറന്‍സ് ബില്ലിനെ തൃണമൂല്‍ എതിര്‍ക്കും
Sunday, November 23, 2014 11:33 PM IST
കോല്‍ക്കത്ത: ഇന്‍ഷ്വറന്‍സില്‍ ഭൂരിപക്ഷം വിദേശമൂലധന നിക്ഷേപം അനുവദിക്കുന്ന ബില്ലിനെ എതിര്‍ക്കുമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി.

പാര്‍ട്ടിക്കു പാര്‍ലമെന്റിന്റെ ഇരുസഭകളിലുമായി 45 അംഗങ്ങളുണ്െടന്നും രാജ്യസഭയില്‍ ഭരണമുന്നണിക്കു ഭൂരിപക്ഷമില്ലെന്നും മമത ഓര്‍മിപ്പിച്ചു.

പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായുള്ള സര്‍വകക്ഷി സമ്മേളനത്തില്‍ തൃണമൂല്‍ പങ്കെടുക്കില്ലെന്നും മമത പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.