ഫിലിം ഫെസ്റിവലില്‍ കണ്‍ട്രി ഫോക്കസ് ചൈന
Sunday, November 23, 2014 11:38 PM IST
തോമസ് മത്തായി കരിക്കംപള്ളില്‍

പനാജി: 45-ാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവല്‍ ഓഫ് ഇന്ത്യയുടെ ഈ വര്‍ഷത്തെ കണ്‍ട്രി ഫോക്കസ് ചൈന. പുതിയ ഒന്‍പതു ചൈനീസ് സിനിമകളാണു മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മൂന്നു ഗോള്‍ഡന്‍ ഹോഴ്സ് അവാര്‍ഡുകള്‍ നേടിയ ബീജിംഗ് ബ്ളൂസ് അതിലൊന്നാണ്. സമാപന ചിത്രവും ചൈനയില്‍ നിന്നുള്ളതാണ്. ദി ഗ്രാന്‍ഡ് മാസ്റര്‍.

തുടക്ക ചിത്രം ഫൈന്‍ഡിംഗ് മിസ്റര്‍ റൈറ്റ് ആയിരുന്നു. ചൈനീസ് സംസ്കാരവും ചരിത്രവും സ്വാഭാവിക വര്‍ണശബളിമയാര്‍ന്ന പ്രകൃതിദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതാണ് ചിത്രങ്ങള്‍. ഹോളിവുഡ് താരം ഷാംഗ് സിയി അടക്കം 24 അംഗ പ്രതിനിധിസംഘം മേളയ്ക്കെത്തിയിട്ടുണ്ട്.


ഇന്ത്യയും ചൈനയുമായുള്ള സംയുക്ത സിനിമാ നിര്‍മാണത്തെക്കുറിച്ചു പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തുമെന്നു ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി ബിമല്‍ ജുല്‍ക്ക സൂചിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.