ചുംബനക്കൂട്ടായ്മ നടക്കുമെന്ന അഭ്യൂഹം; കോയമ്പത്തൂരില്‍ ഷോപ്പിംഗ് മാള്‍ അടച്ചിട്ടു
Monday, November 24, 2014 12:27 AM IST
കോയമ്പത്തൂര്‍: സദാചാര ഗുണ്ടായിസത്തിനെതിരേ ചില സംഘടനകള്‍ ഷോപ്പിംഗ് മാളില്‍ ചുംബനക്കൂട്ടായ്മ സംഘടിപ്പിക്കുമെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതുമൂലം കോയമ്പത്തൂരില്‍ ഷോപ്പിംഗ് മാള്‍ ഇന്നലെ അടച്ചിട്ടു. വാട്സ്ആപ് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ചുംബനസമരാഹ്വാനം.

അവനാശി റോഡിലുള്ള മാളില്‍ ഒത്തുചേരാനായിരുന്നു സമരക്കാരുടെ ആഹ്വാനം. ഇതേത്തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി മാള്‍ അടച്ചിടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. പരസ്യമായി ചുംബിക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിനു യോജിച്ചതല്ലെന്നു പ്രഖ്യാപിച്ചു ചില സംഘടനകളും രംഗത്തെത്തി.


അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി മാളും പരിസരവും പോലീസിന്റെ കര്‍ശന നിയന്ത്രണത്തിലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.