കുപ്വാരയില്‍ വന്‍ ആയുധശേഖരം പിടികൂടി
Monday, November 24, 2014 12:24 AM IST
ശ്രീനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ജമ്മു കാഷ്മീരില്‍ രണ്ടു സ്ഥലങ്ങളില്‍നിന്നു വന്‍ തോതില്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. കുപ്വാരയില്‍ നിയന്ത്രണരേഖയ്ക്കു സമീപമുള്ള തീവ്രവാദികളുടെ ഒളികേന്ദ്രത്തില്‍നിന്ന് 18 എകെ 47 തോക്കുകളും അഞ്ച് പിസ്റളുകളും ഉള്‍പ്പെടെയുള്ളവ സൈ ന്യം പിടിച്ചെടുത്തു. സമീപകാലത്ത് സംസ്ഥാനത്തു പിടികൂടുന്ന ഏറ്റവും വലിയ ആയുധശേഖരമാണിത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദികളുടെ ഒളിസങ്കേതം സുരക്ഷാസേന പരിശോധിക്കുകയായിരുന്നു.


ഇതിനു പുറമേ ബാരാമുള്ളയിലെ ഹാജിബാലില്‍ നിന്നും ആയുധശേഖരങ്ങള്‍ പിടിച്ചെടുത്തു. സ്നിപ്പര്‍ റൈഫിളുകള്‍, ഗ്രനേഡുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെ ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.