ശ്രീലങ്കന്‍ തടവില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ മോചനം: മോദിക്കു തമിഴ്നാട് മുഖ്യമന്ത്രി കത്തയച്ചു
ശ്രീലങ്കന്‍ തടവില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ മോചനം: മോദിക്കു തമിഴ്നാട് മുഖ്യമന്ത്രി കത്തയച്ചു
Tuesday, November 25, 2014 12:22 AM IST
ചെന്നൈ: ലങ്കന്‍ നേവി ഞായറാഴ്ച അറസ്റ് ചെയ്ത തമിഴ് മത്സ്യബന്ധനത്തൊഴിലാളികളുടെ മോചനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ഈ വിഭാഗത്തിനുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം പ്രധാനമന്ത്രിക്കു കത്തയച്ചു.

തമിഴ് മത്സ്യത്തൊഴിലാളികള്‍ പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്ന പാക് കടലിടുക്കില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്നവരെയാണു ലങ്കന്‍ നേവി അകാരണമായി അറസ്റ് ചെയ്തത്. മത്സ്യത്തൊഴിലാളികളെ അറസ്റ് ചെയ്തു സമുദ്രാതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രീലങ്ക ശ്രമിക്കുന്നതായും കത്തില്‍ പനീര്‍ശെല്‍വം ചൂണ്ടിക്കാട്ടി. ശ്രീലങ്കന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ച അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനു പ്രധാനമന്ത്രി ഇടപെട്ടതിലുള്ള നന്ദിയും കത്തിലൂടെ പനീര്‍ശെല്‍വം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.