സാര്‍ക്ക് ഉച്ചകോടിയില്‍ മോദി- ഷരീഫ് കൂടിക്കാഴ്ച നടന്നേക്കും
സാര്‍ക്ക് ഉച്ചകോടിയില്‍ മോദി- ഷരീഫ് കൂടിക്കാഴ്ച നടന്നേക്കും
Tuesday, November 25, 2014 12:23 AM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 18-ാമത് സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് ഇന്നു പുറപ്പെടും. സര്‍ക്ക് സമ്മേളനത്തിനിടെ ഇന്ത്യ-പാക് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മോദി-ഷരീഫ് കൂടിക്കാഴ്ചക്കുള്ള സാധ്യത ഇരുരാജ്യങ്ങളെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ തള്ളിയിട്ടില്ല.

ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് പങ്കെടുക്കുകയും ഇരുവരും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.


പാക്കിസ്ഥാനുമായി സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് സയീദ് അക്ബറുദീന്‍ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. സാര്‍ക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് മറ്റു നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നു പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.