കോണ്‍വെല്‍ത്ത് സയന്‍സ് കോണ്‍ഫറന്‍സ് ഇന്നു തുടങ്ങും
Tuesday, November 25, 2014 12:23 AM IST
ബാംഗളൂര്‍: ഇന്ന് ആരംഭിക്കുന്ന പ്രഥമ കോമണ്‍വെല്‍ത്ത് സയന്‍സ് കോണ്‍ഫറന്‍സില്‍ (സിഎസ്സി) 34 രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞര്‍ പങ്കെടുക്കും. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും യോര്‍ക്ക് ഡ്യൂക്ക് പ്രിന്‍സ് ആന്‍ഡ്രുവും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

റോയല്‍ സൊസൈറ്റി പ്രസിഡന്റും നൊബേല്‍ ജേതാവുമായ പ്രഫ. പോള്‍ നഴ്സ്, പ്രഫ. സി.എന്‍.ആര്‍. റാവു തുടങ്ങിയവര്‍ നാലു ദിവസത്തെ സമ്മേളനത്തില്‍ ക്ളാസുകള്‍ നയിക്കും.


റോയല്‍ സൊസൈറ്റി, കേന്ദ്രസര്‍ക്കാര്‍, എലിസബത്ത് രാജ്ഞി വജ്രജൂബിലി ട്രസ്റ്, ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച് (ജെഎന്‍സിഎആര്‍) എന്നിവ സംയുക്തമായാണു സിഎസ്സി സംഘടിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.