ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളം: അമേരിക്ക
Tuesday, November 25, 2014 12:17 AM IST
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളവും ഹൃദയഹാരിയുമാണെന്ന് അമേരിക്കന്‍ ട്രേഡ് റെപ്രസെന്റേറ്റീവ് മൈക്കിള്‍ ഫോര്‍മാന്‍. ഫിക്കി (വാണിജ്യമന്ത്രാ ലയങ്ങളുടെ ഫെഡറേഷന്‍) സമ്മേളനത്തില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വാണിജ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി അമേരിക്കയുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. കാര്‍ഷികം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, ഡബ്ളിയുടിഒ കരാര്‍ എന്നിവയെക്കുറിച്ചായിരുന്നു ചര്‍ച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ റിപ്പബ്ളിക് ദിന പരിപാടികളില്‍ പങ്കെടുക്കുമെന്ന് ഉറപ്പുനല്കിയിട്ടുണ്ട്. ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.