ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം
Tuesday, November 25, 2014 12:18 AM IST
ശ്രീനഗര്‍: ജമ്മു-കാഷ്മീരിലെ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ ഭീകരര്‍ നുഴഞ്ഞുകയറ്റാന്‍ ശ്രമിക്കുന്നുണ്െടന്നു സൈന്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സ്ഫോടകവസ്തുക്കളും നിരവധി ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.

അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ സൈന്യം ഫലപ്രദമായി നേരിടുന്നുണ്െടന്നും ചിനാര്‍ കോര്‍ കമാന്‍ഡിംഗ് ഓഫീസര്‍ ലഫ്. ജനറല്‍ സുബ്രത ഷാ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ 89 നെ അപേക്ഷിച്ച് ഈ വര്‍ഷം 129 തീവ്രവാദകള്‍ കീഴടങ്ങിയിട്ടുണ്ട്. എന്നാല്‍, സായുധ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ സാരമായ വര്‍ധനയുണ്ടായിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.