ശശി തരൂരിനെതിരേ സോണിയയ്ക്ക് എംപിമാരുടെ പരാതി
ശശി തരൂരിനെതിരേ സോണിയയ്ക്ക് എംപിമാരുടെ പരാതി
Wednesday, November 26, 2014 12:13 AM IST
ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കോണ്‍ഗ്രസ് എംപിമാരുടെ പരാതി. കള്ളപ്പണം വിഷയത്തില്‍ ലോക്സഭയില്‍ നടന്ന പ്രതിഷേധത്തില്‍ ശശി തരൂര്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് എംപിമാര്‍ സോണിയാ ഗാന്ധിയോടു പരാതി ഉന്നയിച്ചത്.

പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തരൂരിനെ നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം സഭയില്‍ നിന്ന് പുറത്തേക്കു പോയെന്നും എംപിമാര്‍ പറയുന്നു. അതേസമയം, പ്രതിഷേധത്തില്‍ പങ്കെടുക്കാതിരിക്കാനല്ല താന്‍ സഭയില്‍ നിന്നു പോയതെന്നും താന്‍ അധ്യക്ഷനായ വിദേശകാര്യത്തിനായുള്ള പാര്‍ലമെന്ററി സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനാണ് പോയതെന്നും ശശി തരൂര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.