ഇസ്രത് ജഹാന്‍ കേസില്‍ സിബിഐക്കു നോട്ടീസ്
Wednesday, November 26, 2014 12:14 AM IST
്അഹമ്മദാബാദ്: ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട അഡീഷണല്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ പൃഥ്വിപാല്‍ പാണ്ഡെയുടെ ജാമ്യാപേക്ഷയില്‍ പ്രത്യേക സിബിഐ കോടതി സിബിഐക്കു നോട്ടീസ് അയച്ചു. ജാമ്യം നല്കുന്നതിനെക്കുറിച്ചുള്ള സിബിഐയുടെ മറുപടി വാദം ഡിസംബര്‍ 12 നു കേള്‍ക്കും. 1982 ബാച്ച് ഐപിഎസ് ഓഫീസറായ പാണ്ഡെ, അഹമ്മദാബാദില്‍ ജോയിന്റ് കമ്മീഷണറായിരിക്കെയാണ് വ്യാജ ഏറ്റുമുട്ടല്‍ നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.