കേരളത്തിലെ കോഴിക്കും താറാവിനും തമിഴ്നാട്ടില്‍ വിലക്ക്
കേരളത്തിലെ കോഴിക്കും താറാവിനും തമിഴ്നാട്ടില്‍ വിലക്ക്
Thursday, November 27, 2014 12:25 AM IST
ചെന്നൈ: കേരളത്തിലെ പക്ഷിപ്പനി തീരുംവരെ അവിടെനിന്നു കോഴിയും താറാവും മുട്ടയും മറ്റും വാങ്ങില്ലെന്നു തമിഴ്നാട്. ഇന്നലെ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണു തീരുമാനമെടുത്തത്. ഊട്ടിക്കടുത്ത സോളാടി, ചേറംപാടി ചെക്ക് പോസ്റുകളില്‍ താറാവും കോഴിയും കയറ്റിയ മുപ്പതോളം ലോറികള്‍ ഇന്നലെ തടഞ്ഞിട്ടു. എല്ലാ ചെക്ക് പോസ്റിലും കര്‍ശന പരിശോധന നടന്നു. റെയില്‍വേയോടും കേരളത്തില്‍നിന്ന് ഇവ കൊണ്ടുവരരുതെന്ന് ആവശ്യപ്പെടും.


ഒരുമാസത്തിനുള്ളില്‍ കേരളത്തില്‍നിന്നു കൊണ്ടുവന്ന കോഴി-താറാവ് ഉത്പന്നങ്ങള്‍ നശിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്നാട്ടില്‍ പക്ഷിപ്പനി ഇല്ലെന്നു പ്രധാന ചിക്കന്‍ വ്യാപാരകേന്ദ്രമായ നാമക്കലിലെ കളക്ടര്‍ ഡോ. വി. ദക്ഷിണാമൂര്‍ത്തി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.