വാദം നീട്ടിവയ്ക്കണമെന്ന രാജകുടുംബത്തിന്റെ ആവശ്യം പരിഗണിച്ചില്ല
വാദം നീട്ടിവയ്ക്കണമെന്ന രാജകുടുംബത്തിന്റെ ആവശ്യം പരിഗണിച്ചില്ല
Thursday, November 27, 2014 12:26 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസില്‍ വാദം തുടങ്ങുന്നതു നീട്ടിവയ്ക്കണമെന്ന രാജകുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. അമിക്കസ് ക്യൂറിയുടെ നിര്‍ദേശങ്ങള്‍ക്കു മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന് രാജകുടുംബം ആവശ്യപ്പെട്ടത്. ആവശ്യം ജസ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചെങ്കിലും കേസ് ഇന്ന് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്മേല്‍ മറുപടി നല്‍കുന്ന കാര്യത്തില്‍ ഇന്നു വിശദീകരണം നല്‍കാമെന്നും കോടതി അറിയിച്ചു. അതേസമയം, കേസില്‍ കക്ഷി ചേരുന്നതിനായി രാജകുടുംബാംഗം റാണി ലക്ഷ്മിബായി കോടതിയില്‍ അപേക്ഷ നല്‍കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.