ബദായൂനിലെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നു സിബിഐ
Friday, November 28, 2014 12:29 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബദായൂനിലെ പെണ്‍കുട്ടികളുടെ വിവാദം സൃഷ്ടിച്ച മരണം ആത്മഹത്യയാണെന്ന നിഗമന ത്തില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചു.

ഉത്തര്‍പ്രദേശിലെ ബദായൂനിലാണു ബന്ധുക്കളായ രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തിയത്. അവര്‍ മാനഭംഗത്തിനിരയായതായും ആരോപിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ രണ്ടു പോലീസുകാരും പ്രതിചേര്‍ക്കപ്പെട്ടിരുന്നു.

ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവത്തില്‍ അഞ്ചുമാസത്തിനു ശേഷമാണു പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായിട്ടില്ലെന്നും ആത്മഹത്യയാണെന്നുമുള്ള നിഗമന ത്തില്‍ സിബിഐ എത്തിച്ചേര്‍ന്നിരിക്കുന്നത്. മെഡിക്കല്‍ ബോര്‍ഡും ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയതായാണു സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ പറയുന്നത്.

എന്നാല്‍, പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ സിബിഐയുടെ കണ്െടത്തലിനെ ശക്തമായി എതിര്‍ക്കുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടല്‍ വേണമെന്നാണ് ഇരുകുടുംബങ്ങളുടെയും ആവശ്യം. തങ്ങള്‍ക്കു നീതി ലഭിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ഒരു പെണ്‍കുട്ടിയുടെ പിതാവായ സോഹന്‍ലാല്‍ പറ ഞ്ഞു.

നാലപതിലധികം ശാസ്ത്ര പരിശോധനാ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു പെണ്‍കുട്ടികള്‍ ആത്ഹത്യ ചെയ്യുകയായിരുന്നെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്നാണു സിബിഐയുടെ വിശദീകരണം. ആത്മഹത്യയെന്നു പറയുന്ന സിബിഐ അതിനുള്ള കാരണം വ്യക്തമാക്കുന്നില്ല. കഴിഞ്ഞ മേയ് 28നാണു ബദായൂനിലെ കത്ര ഗ്രാമത്തില്‍ മാവില്‍ കെട്ടിത്തൂക്കിയ നിലയില്‍ 14 ഉം 15 ഉം വയസുള്ള പെണ്‍കുട്ടികളെ കണ്െടത്തിയത്. വീട്ടില്‍ നിന്നു കാണാതായി രണ്ടു ദിവസത്തിനു ശേഷമാണ് ഇവരെ മരിച്ചനിലയില്‍ കണ്െടത്തുന്നത്.

പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായിരുന്നുവെന്നും മര്‍ദനത്തിനുശേഷം ജീവനോടെ തൂക്കിക്കൊല്ലുകയായിരുന്നുവെന്നുമായിരുന്നു പോസ്റുമോര്‍ട്ടത്തിനുശേഷം പോലീസിന്റെ റിപ്പോര്‍ട്ട്. സംഭവത്തെത്തുടര്‍ന്ന് ഇന്ത്യയിലെ സ്ത്രീകളുടെ ദുരവസ്ഥയെക്കുറിച്ചു രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചകളുണ്ടാ യി.


ഭയാനകമെന്നാണു ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സംഭവത്തോടു പ്രതികരിച്ചത്. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഗ്രാമത്തിലെ യുവാക്കളുടെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്നാ ണു പെണ്‍കുട്ടികളുടെ കുടുബംഗങ്ങള്‍ ആരോപിച്ചിരുന്നത്.

എന്നാല്‍, അന്വേഷണം പോലീസില്‍ നിന്നേറ്റെടുത്ത സിബിഐ പറഞ്ഞതു പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായി എന്നതിനു പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായ തെളിവില്ലെന്നായിരുന്നു. ഇതിനുപുറമേ സംഭവത്തിന്റെ പ്രധാന ദൃക്സാക്ഷിയും പെണ്‍കുട്ടികളുടെ ബന്ധുവുമായ നസ്റു ഇവരെ ഒരു സംഘം ആക്രമിക്കുന്നതു കണ്െടന്നു പറഞ്ഞതു നുണയാണെന്നും വിശദീകരിക്കുന്നു.

പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായിരുന്നില്ലെന്നു കഴിഞ്ഞ ഓഗസ്റില്‍ സിബിഐ വെളിപ്പെടുത്തി. കേസില്‍ അറസ്റു ചെയ്യപ്പെട്ട രണ്ടു പോലീസ് കോണ്‍സ്റബിള്‍മാരടക്കം അഞ്ചു പേര്‍ക്കു സിബിഐ കുറ്റപത്രം തയാറാക്കാന്‍ വിസമ്മതിച്ചതു കാരണം ജാമ്യം ലഭിച്ചു.

സഹോദരന്‍മാരായ പപ്പു, അവദേശ്, ഉര്‍വേശ് യാദവ് എന്നിവരോടൊപ്പം പോലീസ് കോണ്‍സ്റബിള്‍മാരായ ഛത്രപാല്‍ യാദവ്, സര്‍വേസ് യാദവ് എന്നിവരാണു പോലീസിന്റെ പിടിയിലായിരുന്നത്.

സിബിഐ അന്വേഷണം വസ്തുതാവിരുദ്ധമാണെന്നും ശരിയായ ദിശയിലല്ലെന്നും ആരോപിച്ചു ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന സിബിഐ വെളിപ്പെടുത്തലോടെ ഈ സംഭവത്തില്‍ തങ്ങളുടെ സര്‍ക്കാരിനെ ആക്രമിച്ചവര്‍ മാപ്പുപറയണമെന്ന ആവശ്യവുമായി സമാജ് വാദി പാര്‍ട്ടി രംഗ ത്തെത്തി. തങ്ങള്‍ പകപോക്കലിന് ഇരയാകുകയായിരുന്നുവെന്നാണു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.