ഐഎസില്‍ ചേര്‍ന്ന കല്യാണ്‍ സ്വദേശി മടങ്ങിയെത്തി
Saturday, November 29, 2014 11:57 PM IST
മുംബൈ: ഇസ്ലാമിക് സ്റേറ്റ് ഭീകരസംഘടനയില്‍ ചേര്‍ന്നു സിറിയയില്‍ പോരാട്ടത്തില്‍ കൊല്ലപ്പെട്ടെന്നു സംശയിച്ച കല്യാണ്‍ സ്വദേശി ആരിഫ് മജീദ് (23) മടങ്ങിയെത്തി. ഇയാളെ മുംബൈയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ചോദ്യംചെയ്തു വരികയാണ്.

മുസ്ലിം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി കല്യാണില്‍നിന്നു കഴിഞ്ഞ മേയില്‍ ബാഗ്ദാദിലേക്കു പുറപ്പെട്ട ആരിഫ് മജീദ്, ഷഹീന്‍ താങ്കി, ഫഹദ് ഷേക്ക്, അമന്‍ തണ്േടല്‍ എന്നീ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളെ പിന്നീടു കാണാതാവുകയായിരുന്നു. പിന്നീട്, ഇവര്‍ സിറിയയിലും ഇറാക്കിലും പോരാട്ടം നടത്തുന്ന ഐഎസില്‍ ചേര്‍ന്നു.

ആരിഫ് മുംബൈയില്‍ ഉണ്െടന്നും ഇയാളെ ഐഎസ് ചോദ്യംചെയ്യുകയാണെന്നും കല്യാണിലെ വീട്ടില്‍ പോലീസ് അറിയിച്ചു. ബാഗ്ദാദിലെത്തി പിറ്റേന്ന് ആരിഫ് വീട്ടിലേക്കു വിളിച്ചിരുന്നു. വീട്ടുകാരെ അറിയിക്കാതെ ഇറാക്കിലെത്തിയതിനു ക്ഷമ ചോദിക്കാനാണ് വിളിച്ചത്. ഇന്ത്യയില്‍ തിരിച്ചെത്തിയ തീര്‍ഥാടകരാണ് ആരിഫ് ഉള്‍പ്പെടെ നാലുപേര്‍ ഐഎസില്‍ ചേര്‍ന്നതായി പോലീസിനോട് പറഞ്ഞത്.


സിറിയയില്‍ പോരാട്ടത്തിനിടെ ആരിഫ് കൊല്ലപ്പെട്ടതായി ഓഗസ്റ് 26നു സുഹൃത്ത് താങ്കി ഫോണില്‍ കല്യാണിലെ വീട്ടില്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ആരിഫിന്റെ മരണാനന്തര ശുശ്രൂഷകള്‍ വീട്ടുകാര്‍ നടത്തി. തുര്‍ക്കി അതിര്‍ത്തിപ്രദേശത്ത് ഐഎസിനൊപ്പം മൂന്നുമാസം പോരാട്ടം നടത്തിയ ശേഷമാണ് ആരിഫ് ഇന്ത്യയിലേക്കു മടങ്ങിയെത്തിയതെന്ന് എന്‍ഐഎ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.