കാഷ്മീരിലും ജാര്‍ഖണ്ഡിലും അവസാനഘട്ട വോട്ടെടുപ്പ് നാളെ
കാഷ്മീരിലും ജാര്‍ഖണ്ഡിലും അവസാനഘട്ട വോട്ടെടുപ്പ് നാളെ
Friday, December 19, 2014 12:24 AM IST
ജമ്മു/റാഞ്ചി: ജമ്മു കാഷ്മീരിലും ജാര്‍ഖണ്ഡിലും അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഇരു സംസ്ഥാനങ്ങളിലും അഞ്ചു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പു നടന്ന നാലു ഘട്ടങ്ങളിലും ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

കാഷ്മീരില്‍ 20 മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ്. ജമ്മു മേഖലയിലാണ് ഈ മണ്ഡലങ്ങള്‍. ബിജെപിയെ സംബന്ധിച്ചിടത്തോളം വന്‍ പ്രതീക്ഷയുള്ള മേഖലയാണിത്. ഉപമുഖ്യമന്ത്രി താരാ ചന്ദ്, മന്ത്രിമാരായ ശ്യാംലാല്‍ ശര്‍മ, രമണ്‍ ഭല്ല, മനോഹര്‍ലാല്‍ ശര്‍മ, അജയ് സധോത്ര തുടങ്ങിയവര്‍ നാളെ ജനവിധി തേടുന്നവരില്‍ പ്രമുഖരാണ്. ആകെ 213 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. കഴിഞ്ഞതവണ ബിജെപി പത്തും കോണ്‍ഗ്രസ് അഞ്ചും സീറ്റ് നേടിയിരുന്നു.


ജാര്‍ഖണ്ഡില്‍ സന്താള്‍ പര്‍ഗാന മേഖലയിലെ 16 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഇതില്‍ ഒമ്പതെണ്ണം ജനറല്‍ വിഭാഗത്തിലും ഏഴെണ്ണം സംവരണ മണ്ഡലങ്ങളുമാണ്. 208 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍, നിയമസഭാ സ്പീക്കര്‍ ശശാങ്ക് ശേഖര്‍ ഭോക്ട തുടങ്ങിയവര്‍ നാളെ ജനവിധി തേടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.