മെഹ്ദിയുടെ പോലീസ് കസ്റഡി നീട്ടി
മെഹ്ദിയുടെ പോലീസ് കസ്റഡി നീട്ടി
Friday, December 19, 2014 12:29 AM IST
ബംഗളൂരു: ഐഎസ് ഭീകരസംഘടനയുടെ ട്വിറ്റര്‍ അക്കൌണ്ട് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റിലായ പശ്ചിമബംഗാള്‍ സ്വദേശി മെഹ്ദി മസ്രൂര്‍ ബിശ്വാസിന്റെ പോലീസ് കസ്റഡി അടുത്ത മാസം രണ്ടുവരെ കോടതി നീട്ടി. അഞ്ചു ദിവസത്തെ പോലീസ് കസ്റഡി കഴിഞ്ഞതിനാല്‍ മെഹ്ദിയെ ഇന്നലെ ബംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 25 ദിവസത്തേക്കുകൂടി പ്രതിയെ കസ്റഡിയില്‍ വിട്ടുതരണമെന്ന പോലീസിന്റെ അഭ്യര്‍ഥന കോടതി നിരസിച്ചു.

ഇതിനിടെ, മെഹ്ദിയുടെ മാതാപിതാക്കളായ മിക്കായില്‍ ബിശ്വാസും മുംതാസ് ബീഗവും ഇന്നലെ ബംഗളൂരുവിലെത്തി സിറ്റി പോലീസ് കമ്മീഷണര്‍ എം.എന്‍.റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. പോലീസ് ലോക്കപ്പില്‍ കഴിയുന്ന മെഹ്ദിയെ സന്ദര്‍ശിച്ചശേഷമായിരുന്നു ഇരുവരും പോലീസ് കമ്മീഷണറെ കണ്ടത്. കേസില്‍ നിക്ഷപക്ഷവും നീതിപൂര്‍വകവുമായുള്ള അന്വേഷണം നടത്തുമെന്നും എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കിയതായി പോലീസ് കമ്മീഷണര്‍ അറിയിച്ചു. മെഹ്ദി നിരപരാധിയാണെന്നു മാതാപിതാക്കള്‍ കമ്മീഷണറോടു പറഞ്ഞു. എന്നാല്‍, അറസ്റിലേക്കു നയിച്ച തെളിവുകള്‍ കമ്മീഷണര്‍ മാതാപിതാക്കളോടു വിശദീകരിച്ചു. തങ്ങളുടെ അറിവില്‍ മകനു ഭീകരബന്ധമില്ലെന്ന നിലപാടില്‍ മാതാപിതാക്കള്‍ ഉറച്ചുനില്‍ക്കുകയാണെന്നു സിറ്റി പോലീസ് കമ്മീഷണര്‍ എം.എന്‍.റെഡ്ഡി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി 1.30 ലക്ഷത്തോളം ട്വിറ്റര്‍ സന്ദേശങ്ങള്‍ പരിശോധിക്കേണ്ടതുണ്െടന്നും ഇതിനായി പ്രത്യേക സോഫ്റ്റ്വെര്‍ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കഴിഞ്ഞ ശനിയാഴ്ചയാണു ബംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയായ ഐടിസി ഫുഡ്സില്‍ മാനുഫാക്ചറിംഗ് എക്സിക്യൂട്ടീവായ മെഹ്ദി (24) അറസ്റിലായത്. നോര്‍ത്ത് ബംഗളൂരുവിലെ ജാലഹള്ളിയിലുള്ള വാടകക്കെട്ടിടത്തില്‍ നിന്നാണു ഇയാള്‍ പിടിയിലായത്. വര്‍ഷങ്ങളായി ഐഎസിന്റെ ട്വിറ്റര്‍ അക്കൌണ്ടായ അറ്റ് ഷാമി വിറ്റ്നസ് കൈകാര്യം ചെയ്തിരുന്നതു താനാണെന്നു മെഹ്ദി പോലീസിനോടു സമ്മതിച്ചിരുന്നു.

ഐഎസിന്റെ ട്വിറ്റര്‍ അക്കൌണ്ട് കൈകാര്യം ചെയ്യുന്നതു ബംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലിചെയ്യുന്ന മെഹ്ദി എന്നയാളാണെന്നു ബ്രിട്ടീഷ് മാധ്യമമായ ചാനല്‍-4 വെളിപ്പെടുത്തിയിരുന്നു. ഇതെത്തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ വലയിലായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.