മെഹ്ദി മസ്രൂര്‍ ബിശ്വാസിന്റെ റിമാന്‍ഡ് നീട്ടി
Friday, December 19, 2014 12:33 AM IST
ബംഗളൂരു: ഐഎസ് ഭീകരരുടെ ട്വിറ്റര്‍ അക്കൌണ്ടുകള്‍ കൈകാര്യം ചെയ്തതിന് അറസ്റിലായ മെഹ്ദി മസ്രൂര്‍ ബിശ്വാസിന്റെ പോലീസ് കസ്റഡി കാലാവധി സെഷന്‍സ് കോടതി 15 ദിവസത്തേക്കു നീട്ടി. അഞ്ചു ദിവസത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെ മെഹ്ദിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. 25 ദിവസത്തെ കസ്റഡിയാണ് ആവശ്യപ്പെട്ടതെന്നു പോലീസ് ജോയിന്റ് കമ്മീഷണര്‍ ഹേമന്ത് നിമ്പാല്‍ക്കര്‍ പറഞ്ഞു. ഇന്നലെ മാതാപിതാക്കള്‍ മെഹ്ദിയെ സന്ദര്‍ശിച്ചു. ബംഗാള്‍ സ്വദേശിയാണു മെഹ്ദി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.