റബര്‍ വിലയിടിവ്: കേന്ദ്രത്തിന്റെ മൌനം കുറ്റകരമായ അനാസ്ഥയെന്നു മുല്ലപ്പള്ളി
റബര്‍ വിലയിടിവ്: കേന്ദ്രത്തിന്റെ മൌനം കുറ്റകരമായ അനാസ്ഥയെന്നു മുല്ലപ്പള്ളി
Friday, December 19, 2014 12:34 AM IST
ന്യൂഡല്‍ഹി: റബര്‍ വിലയിടിവുമൂലം ജീവിതം വഴിമുട്ടിയ കര്‍ഷകരെ കണ്ടില്ലെന്നു നടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി കുറ്റകരമായ മൌനമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. സര്‍ക്കാര്‍ മൌനം വെടിഞ്ഞ് റബ്ബര്‍ ഇറക്കുമതി കാര്യത്തില്‍ നയം വ്യക്തമാക്കണമെന്നും ലോക്സഭയില്‍ ശൂന്യവേളയില്‍ ഉന്നയിച്ച സബ്മിഷനില്‍ ആവശ്യപ്പെട്ടു.

റബര്‍ കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന 10 ലക്ഷത്തിലേറെ വരുന്ന ചെറുകിട കര്‍ഷകര്‍ക്കു ഇന്നത്തെ പ്രതിസന്ധി ഒരു ജീവന്‍ മരണ പ്രശ്നമായിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ നിരവധി തവണ പ്രശ്നത്തിന്റെ ഗൌരവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും പാര്‍ലമെന്റ്ിനു മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തതാണ്. എന്നിട്ടും ഇക്കാര്യത്തില്‍ നയം വ്യക്തമാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി കുറ്റകരമാണ്. റബര്‍ ഇറക്കുമതിക്കു നിരോധനം ഏര്‍പ്പെടുത്തി കര്‍ഷകരെ രക്ഷിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.