വനിതാ സംഘങ്ങള്‍ക്കുളള വായ്പാ സഹായം അവസാനിപ്പിക്കരുതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍
വനിതാ സംഘങ്ങള്‍ക്കുളള വായ്പാ സഹായം അവസാനിപ്പിക്കരുതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍
Friday, December 19, 2014 12:34 AM IST
ന്യൂഡല്‍ഹി: കുടുംബശ്രീ ഉള്‍പ്പെടെയുളള വനിതാ സ്വയം സഹായസംഘങ്ങള്‍ക്കുളള വായ്പാ ധനസഹായം അവസാനിപ്പിക്കാനുളള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി. വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കുളള വായ്പാ സഹായം നിര്‍ത്തി വ്യക്തിഗതമായി വായ്പ നല്‍കുമെന്നു മന്ത്രി മേനകാ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.കുടുംബശ്രീ പോലുളള വനിതാ സംഘങ്ങള്‍ സ്ത്രീ ശാക്തീകരണത്തിനും ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജനത്തിനും ദേശീയ തലത്തില്‍ മാതൃകയാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. മന്ത്രിയുടെ പ്രഖ്യാപനം പ്രാവര്‍ത്തികമായാല്‍ കുടുംബശ്രീ ഉള്‍പ്പെടെയുളള പദ്ധതികള്‍ അവതാളത്തിലാകും.


ഇതിനകം രാഷ്ട്രീയ മഹിളാഘോഷ് എന്ന പദ്ധതിക്കുളള വായ്പ സഹായം അവസാനിപ്പിച്ചു. ഈ നീക്കം രാഷ്ട്രതാത്പര്യത്തിനും വനിതാ ശാക്തീകരണത്തി നുമെതിരാണെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.