സുഭാഷ് ചന്ദ്രനു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
Saturday, December 20, 2014 12:29 AM IST
ന്യൂഡല്‍ഹി: യുവ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. മനുഷ്യന് ഒരു ആമുഖം എന്ന നോവലിനാണു പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

2011ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും ഈ കൃതിക്കു ലഭിച്ചിട്ടുണ്ട്. വിവിധ ഇന്ത്യന്‍ ഭാഷകളി ല്‍ നിന്ന് എട്ടു കവിതാ സമാഹര ങ്ങളും അഞ്ചു നോവലുകളും മൂന്ന് ഉപന്യാസ സമാഹാരങ്ങളും മൂന്നു കഥാസമാഹാരങ്ങളും നാടകം, ആത്മകഥ, സാഹിത്യ വിമര്‍ശനം വിഭാഗങ്ങളില്‍ ഓരോ കൃതിയുമാണ് ഇക്കുറി അവാര്‍ഡിനു തെരഞ്ഞെടുത്തത്. പ്രഫ. ചന്ദ്രമതി, പ്രഫ. സാറാ ജോസഫ്, ഡോ. കെ. ജയകുമാര്‍ എന്നിവരട ങ്ങിയ ജൂറിയാണു മലയാള പുസ്തകങ്ങള്‍ വിലയിരുത്തിയത്.

22 ഇന്ത്യന്‍ ഭാഷകളിലെ കൃതികള്‍ പുരസ്കാരത്തിന് അര്‍ഹമായി. ചെയര്‍മാന്‍ ഡോ. വിശ്വനാഥ് പ്രതാപ് തിവാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാഹിത്യ അക്കാദമി യോഗം പുരസ്കാര നിര്‍ണയ സമിതികളു ടെ ശിപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കുകയായിരുന്നു. സംസ്കൃതം, മണിപ്പൂരി ഭാഷകള്‍ക്കുള്ള പുരസ്കാരം പിന്നീടു പ്രഖ്യാപിക്കും.


2010 ജനുവരി ഒന്നു മുതല്‍ 2012 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിക്കപ്പെട്ട കൃതികളാണു പുരസ്കാരത്തിനു തെരഞ്ഞെടുത്തതെന്നു സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീനിവാസറാവു അറിയിച്ചു.

കവിതാ വിഭാഗത്തില്‍ ഉത്പല്‍ കുമാര്‍ ബസു (ബംഗാളി), ഉര്‍ഖാ വോ ഗ്വര ബ്രഹ്മ(ബോഡോ), ആദില്‍ ജുസ്സാവാല (ഇംഗ്ളീഷ്), ഷാദ് റഹ്മാന്‍ (കാഷ്മീരി), മുനവ്വര്‍ റാണ (ഉറുദു), ഗോപേ കമല്‍ (സിന്ധി), ഗോപാല്‍കൃഷ്ണ രഥ് (ഒഡിയ ), ജസ്വിന്ദര്‍ (പഞ്ചാബി) എ ന്നിവരും നോവല്‍ വിഭാഗത്തില്‍ ശൈലേന്ദര്‍ സിംഗ് (ദോംഗ്രി), രമേഷ് ചന്ദ്ര ഷാ (ഹിന്ദി), ആശാ മിശ്ര (മൈഥിലി), പൂമണി(തമിഴ്) എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി.

കഥാവിഭാഗത്തില്‍ അരുപ പ താംഗിയ കാലിത (അസമീസ്), ന ന്ദ ഹന്‍ഖിം (നേപാളി ), രാംപാല്‍ സിംഗ് രാജപുരോഹിത് (രാജസ്ഥാനി), ഉപന്യാസ വിഭാഗത്തില്‍ അശ്വിന്‍ മേത്ത (ഗുജറാത്തി), ജി.എച്ച്. നായക് (കന്നഡ), മാധവി സര്‍ദേശായി (കൊങ്കണി ) എ ന്നിവരും ആത്മകഥയില്‍ ജയന്ത് വിഷ്ണു നാര്‍ലികര്‍ (മറാഠി), സാഹിത്യ വിമര്‍ശം: രച്ചപാലം ചന്ദ്രശേഖര റെഡ്ഡി എന്നിവരുമാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.