ജമ്മു കാഷ്മീരിലും ജാര്‍ഖണ്ഡിലും ഇന്നു വോട്ടെടുപ്പ്; ഫലം ചൊവ്വാഴ്ച
ജമ്മു കാഷ്മീരിലും ജാര്‍ഖണ്ഡിലും ഇന്നു വോട്ടെടുപ്പ്;  ഫലം ചൊവ്വാഴ്ച
Saturday, December 20, 2014 12:28 AM IST
ജമ്മു/റാഞ്ചി: ജമ്മു കാഷ്മീരിലും ജാര്‍ഖണ്ഡിലും അവസാനഘട്ട വോട്ടെടുപ്പ് ഇന്നു നടക്കും. ഇതോടെ അഞ്ചു ഘട്ടങ്ങളുള്ള വോട്ടെടുപ്പ് പ്രക്രിയ അവസാനിക്കും. ചൊവ്വാഴ്ച ഇരു സംസ്ഥാനങ്ങളിലും വോട്ടെണ്ണും. കാഷ്മീരില്‍ 87ഉം ജാര്‍ഖണ്ഡില്‍ 81ഉം നിയമസഭാ സീറ്റുകളാണുള്ളത്.

ജമ്മു കാഷ്മീരില്‍ 20 മണ്ഡലങ്ങളിലാണ് ഇന്നു തെരഞ്ഞെടുപ്പ്. ജമ്മു മേഖലയിലാണ് ഈ മണ്ഡലങ്ങള്‍. ജാര്‍ഖണ്ഡില്‍ ജെഎംഎം സ്വാധീനമേഖലയായ സന്താള്‍ പര്‍ഗാന യിലെ 16 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.