റോബര്‍ട്ട് വധേരയുടെ ഭൂമി ഇടപാട:് ഫയലിലെ നിര്‍ണായക രേഖ കാണാനില്ല
Saturday, December 20, 2014 12:28 AM IST
ചണ്ഡിഗഡ്: റോബര്‍ട്ട് വധേരയുടെ ഡിഎല്‍എഫ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഫയലിലെ രണ്ടു പേപ്പറുകള്‍ കാണാനില്ലെന്നു ഐഎഎസ് ഓഫീസര്‍ അശോക് ഖേംക. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്കു മറുപടിയായാണു ഫയലിലെ രണ്ടു പേപ്പറുകള്‍ നഷ്ടപ്പെട്ടെന്നു ഖേംകയ്ക്കു വിവരം ലഭിച്ചത്.

ഡിഎല്‍എഫും വധേരയുടെ കമ്പനിയും തമ്മിലുള്ള അനധികൃത ഭൂമിയിടപാട് രണ്ടു വര്‍ഷം മുമ്പ് ഖേംക റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ രൂപം നല്കിയ മൂന്നംഗ അന്വേഷണ സമിതി വധേരയെ കുറ്റവിമുക്തനാക്കി. ഈ അന്വേഷണ സമിതിക്കു സംസ്ഥാന സര്‍ക്കാര്‍ രൂപം നല്കിയതു സംബന്ധിച്ച പേപ്പറുകളാണു ഫയലില്‍നിന്നു കാണാതായിരിക്കുന്നത്.


പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ ഖേംക എഫ്ഐആര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. ഫയലിലെ നിര്‍ണായക പേപ്പര്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ചീഫ് സെക്രട്ടറി പി.കെ. ഗുപ്ത പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.