റോയ്ക്കും സിആര്‍പിഎഫിനും പുതിയ മേധാവികള്‍
റോയ്ക്കും സിആര്‍പിഎഫിനും പുതിയ മേധാവികള്‍
Sunday, December 21, 2014 12:10 AM IST
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) യുടെ മേധാവിയായി രാജീന്ദര്‍ ഖന്നയെ നിയമിച്ചു. കേന്ദ്ര റിസര്‍വ് പോലീസ് സേനയുടെ (സിആര്‍പിഎഫ്) ഡയറക്ടര്‍ ജനറലായി പ്രകാശ് മിശ്രയെയും ഇന്നലെ നിയമിച്ചു.

റോയില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനായിരുന്നു ഖന്ന. അലോക് ജോഷി ഡിസംബര്‍ 31-നു റിട്ടയര്‍ ചെയ്യുമ്പോഴാണു ഖന്നയുടെ രണ്ടുവര്‍ഷ സാരഥ്യം ആരംഭിക്കുക. ഇപ്പോള്‍ റോയില്‍ സ്പെഷല്‍ സെക്രട്ടറിയായ ഖന്ന 1978 ബാച്ചിലെ ഓഫീസറാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വിദേശത്തും പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. സാങ്കേതികവിദ്യയിലെ കുറവു മുതല്‍ ആഭ്യന്തര പ്രശ്നങ്ങള്‍ വരെ റോയെ അലട്ടുന്ന ഒരു ഘട്ടത്തിലാണു ഖന്നയുടെ നിയമനം.


ലോകത്തിലെ ഏറ്റവും വലിയ അര്‍ധസൈനിക വിഭാഗമായ സിആര്‍പിയെ നയിക്കുന്ന മിശ്ര 1977-ലെ ഒഡീഷ കേഡര്‍ ഓഫീസറാണ്. മൂന്നുലക്ഷം ജവാന്മാരുണ്ട് സിആര്‍പിയില്‍. മാവോയിസ്റുകള്‍ക്കെതിരായ പോരാട്ടം ഇന്നു മുഖ്യമായും സിആര്‍പിയാണു നടത്തുന്നത്. നവംബര്‍ 30-നു ദിലീപ് ത്രിവേദി റിട്ടയര്‍ ചെയ്തപ്പോള്‍ സിആര്‍പി മേധാവിയുടെ തസ്തിക ഒഴിവായതാണ്.

ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായി നിയമിക്കപ്പെട്ട ദിനേശ്വര്‍ ശര്‍മ ഡിസംബര്‍ 31-നു ചുമതല ഏല്‍ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.