കടല്‍ക്കൊലക്കേസ്: ഒത്തുതീര്‍പ്പു വ്യവസ്ഥകളുമായി ഇറ്റലി
Sunday, December 21, 2014 12:12 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കു വന്‍തുക വാഗ്ദാനം ചെയ്തു കടല്‍ക്കൊല കേസില്‍ ഇറ്റലിയുടെ ഒത്തുതീര്‍പ്പു ഫോര്‍മുല. കേസില്‍ പ്രതികളായ നാവികര്‍ക്കു പറ്റിയ കൈപ്പിഴയില്‍ ഇറ്റാലിയന്‍ അംബാസഡര്‍ പരസ്യമായി മാപ്പു പറയാമെന്നും പകരം ഇവരുടെ വിചാരണ ഇറ്റലിയിലേക്കു മാറ്റി നാവികരെ ഇന്ത്യ വിട്ടുനല്‍കണമെന്നതുമാണ് ഒത്തുതീര്‍പ്പു നിര്‍ദേശങ്ങളിലൊന്ന്.

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷമാണ് ഒത്തുതീര്‍പ്പു ഫോര്‍മുലയുമായി ഇറ്റലി ഇന്ത്യയെ സമീപിച്ചത്. രമ്യമായ പരിഹാരം ആവശ്യപ്പെട്ടു ഇറ്റാലിയന്‍ സര്‍ക്കാര്‍ സമീപിച്ചിട്ടുണ്െടന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യസഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇറ്റലിയുടെ നിര്‍ദേശങ്ങള്‍ മന്ത്രി വിശദമാക്കിയിരുന്നില്ല.


ഒത്തുതീര്‍പ്പു സാധ്യത കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നുണ്െട ന്നാണു വിവരം. എന്നാല്‍, വിചാരണ ഇറ്റലിയിലേക്കു മാറ്റുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എതിര്‍പ്പുണ്ട്. രമ്യമായ പരിഹാരം ഉണ്ടാകണമെന്നതാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിദ് ഡോവല്‍ ഇതേക്കുറിച്ച് ആഭ്യന്തര- വിദേശ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

കേസിലെ പ്രതികളായ നാവികലൊരാളായ മാസിമിലാനോ ലത്തൊറെ ഇപ്പോള്‍ ഇറ്റലിയിലാണുള്ളത്. ചികിത്സയ്ക്കായി നാട്ടില്‍ പോയ ഇയാള്‍ അവധി നീട്ടണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതനുസരിച്ച് ജനുവരി 16നകം മസിമിലാനോ തിരിച്ചെത്തണം. ആരോഗ്യകാരണങ്ങളാല്‍ തിരിച്ചയയ്ക്കാനാകില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ ഇറ്റലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.