സോണിയയുടെ ആരോഗ്യനില തൃപ്തികരം
സോണിയയുടെ ആരോഗ്യനില തൃപ്തികരം
Sunday, December 21, 2014 12:13 AM IST
ന്യൂഡല്‍ഹി: ശ്വാസകോശ അണുബാധയെത്തുടര്‍ന്നു ചികിത്സയില്‍ക്കഴിയുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് സര്‍ ഗംഗാറാം ആശുപത്രി ചെയര്‍മാന്‍ ഡോ. അജയ് സ്വരൂപ് അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഇപ്പോഴും അവര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു വ്യാഴാഴ്ചയാണു സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.