ബാരാമുള്ളയില്‍ ഗ്രാമത്തലവന്‍ വെടിയേറ്റു മരിച്ചു
Sunday, December 21, 2014 11:43 PM IST
ശ്രീനഗര്‍: വടക്കന്‍ കാഷ്മീരിലെ ബാരാമുളള ജില്ലയിലെ സോപോറില്‍ ഗ്രാമത്തലവന്‍ വെടിയേറ്റു മരിച്ചു. ജമ്മുവിലെ അവസാനഘട്ട തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണു സംഭവം. തന്റെ കൃഷിയിടത്തില്‍ പണിയെടുക്കവേയാണു ഗുലാം അഹമ്മദ് ഭട്ട് എന്ന ഇദ്ദേഹത്തിനു നേരേ തോക്കുധാരികള്‍ വെടിയുതിര്‍ത്തത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ ഇത്തരത്തിലുളള രണ്ടാമത്തെ സംഭവമാണിത്. നേരത്തെ ഗുലാം മുഹമ്മദ് എന്ന ഗ്രാമത്തലവനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.