ആനന്ദവികടന്‍ ഗ്രൂപ്പ് സാരഥി എസ്.എസ്. ബാലന്‍ നിര്യാതനായി
ആനന്ദവികടന്‍ ഗ്രൂപ്പ് സാരഥി എസ്.എസ്. ബാലന്‍ നിര്യാതനായി
Sunday, December 21, 2014 12:09 AM IST
ചെന്നൈ: ആനന്ദവികടന്‍ പത്രാധിപരും ചലച്ചിത്ര നിര്‍മാതാവുമായിരുന്ന എസ്. ബാലസുബ്രഹ്മണ്യന്‍ (എസ്.എസ്. ബാലന്‍-79) നിര്യാതനായി. ഗൃഹസ്ഥി, ഘരാന, ഔറത്, മോട്ടോര്‍ സുന്ദരംപിള്ള, ഒളിവിളക്ക്, സന്‍ജോഗ്, ശത്രഞ്ജ്, നിഷാന്‍, ശിരിത്തുവാഴ വേണ്ടും തുടങ്ങിയ നിരവധി ചലച്ചിത്രങ്ങളുടെ നിര്‍മാണമോ സംവിധാനമോ കഥാരചനയോ അദ്ദേഹത്തിന്റേതായിരുന്നു.

ആനന്ദവികടനു പുറമേ പല പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടുത്തി വികടന്‍ ഗ്രൂപ്പിനെ വലിയ മാധ്യമശക്തിയാക്കിയതു ബാലനാണ്. എസ്.എസ്. വാസനായിരുന്നു പിതാവ്. സരോജയാണു ഭാര്യ. ആറു പുത്രിമാരും വികടന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ബി. ശ്രീനിവാസന്‍ എന്ന പുത്രനുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.