മുന്‍ കേന്ദ്രമന്ത്രി നെപ്പോളിയന്‍ ബിജെപിയില്‍ ചേര്‍ന്നു
Monday, December 22, 2014 12:19 AM IST
ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും ചലച്ചിത്രതാരവുമായ ഡി. നെപ്പോളിയന്‍ ഡിഎംകെ വിട്ടു ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍നിന്നു നെപ്പോളിയന്‍ ബിജെപി അംഗത്വമെടുത്തു. അമിത് ഷായുടെ രണ്ടു ദിവസത്തെ തമിഴ്നാട് സന്ദര്‍ശനത്തിനിടെ ബിജെപിയില്‍ ചേരുന്ന മൂന്നാമത്തെ പ്രമുഖ വ്യക്തിയാണു നെപ്പോളിയന്‍. സംഗീതസംവിധായകന്‍ ഗംഗൈ അമരന്‍, കോറിയോഗ്രാഫര്‍ ഗായത്രി രഘുറാം എന്നിവര്‍ കഴി ഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.


2009 മുതല്‍ 2012 വരെ യുപിഎ സര്‍ക്കാരില്‍ സാമൂഹ്യക്ഷേമ സഹമന്ത്രിയായിരുന്നു നെപ്പോളിയന്‍. പ്രമുഖ ഡിഎംകെ നേതാവ് കെ.എന്‍. നെഹ്റുവിന്റെ അടുത്ത ബന്ധുവായ നെപ്പോളിയന്‍ എം.കെ. അഴഗിരിയുടെ ഉറ്റ അനുയായി ആയിരുന്നു. അഴഗിരിയെ പിന്തുണച്ചതിന്റെ പേരില്‍ നെപ്പോളിയന്‍ ഡിഎംകെയില്‍ അനഭിമതനായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.