ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഹിന്ദിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
Monday, December 22, 2014 12:19 AM IST
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഹിന്ദിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. എടിഎം മെഷീനുകളില്‍നിന്നു ലഭിക്കുന്ന സ്ലിപ്പുകളും ഹിന്ദിയിലാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഭാഷാ വിഭാഗമാണ് ഇതുസംബന്ധിച്ച കത്ത് ധനകാര്യ മന്ത്രാലയത്തിനു നല്‍കിയിട്ടുള്ളത്. പൊതുമേഖല ാബാങ്കുകളില്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കണമെന്നാണു നിര്‍ദേശം.

നിലവില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് സംവിധാനങ്ങളില്‍ ഇംഗ്ളീഷില്‍ മാത്രമാണു സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. ഈ സംവിധാനങ്ങളില്‍ ഹിന്ദികൂടി ഉള്‍പ്പെടുത്തണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. അക്കൌണ്ട് ഉടമകള്‍ക്കു ബാങ്കുകളില്‍നിന്ന് അയയ്ക്കുന്ന മെസേജുകളും ഇ-മെയിലുകളും ഹിന്ദിലായിരിക്കണമെന്ന ശിപാര്‍ശയും മുന്നോട്ടു വച്ചിട്ടുണ്ട്. ഹിന്ദി പ്രധാന ഭാഷയായിട്ടുള്ള സംസ്ഥാനങ്ങളില്‍ പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്നാണ് അറിയിപ്പ്. ഇക്കാര്യത്തില്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും നടപ്പാക്കാന്‍ ബാങ്കുകള്‍ ഇതുവരെ തയാറായിട്ടില്ലെന്നും കത്തില്‍ വിശദമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.