ശാരദാ മീഡിയയുടെ ഏറ്റവും വലിയ ഗുണഭോക്താവ് മമത ബാനര്‍ജി എന്ന്
ശാരദാ മീഡിയയുടെ ഏറ്റവും വലിയ ഗുണഭോക്താവ് മമത ബാനര്‍ജി എന്ന്
Tuesday, December 23, 2014 12:25 AM IST
കോല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ആരോപണവുമായി സസ്പെന്‍ഡ് ചെയ്യപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി കുനാല്‍ ഘോഷ് രംഗത്ത്. ശാരദാ ഗ്രൂപ്പിന്റെ ഭാഗമായ ശാരദാ മീഡിയയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഗുണം ലഭിച്ചതു മമത ബാനര്‍ജിക്കാണെന്ന് ഒരു കോടതിയില്‍ നല്‍കിയ മൊഴിയില്‍ അദ്ദേഹം പറഞ്ഞു.
അനേകം പത്രങ്ങളും വാര്‍ത്താചാനലുകളും നടത്തിയിരുന്ന ശാരദാ മീഡിയ ആരോപണങ്ങളെത്തുടര്‍ന്നു 2013 ഏപ്രില്‍ മാസമാണു പൂട്ടിയത്. സിബിഐ തന്നെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാമെന്നും എംപി പറഞ്ഞു.


താന്‍ ജയിലില്‍ കഴിയുമ്പോള്‍ വേറെ ചിലര്‍ സുഖവാസത്തിലാണെന്ന്, അറസ്റ് ചെയ്യപ്പെട്ട ഗതാഗത മന്ത്രി മദന്‍ മിത്രയെക്കുറിച്ച് അദ്ദേഹം പരിഹസിച്ചു. അറസ്റിലായി ദിവസങ്ങള്‍ക്കകം, ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്നു മിത്രയെ ജയിലില്‍നിന്ന് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.