ചിട്ടി കുംഭകോണം: ഇടതു നേതാക്കള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
Tuesday, December 23, 2014 12:27 AM IST
ന്യൂഡല്‍ഹി: ശാരദ ചിട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ പല സംസ്ഥാനങ്ങളിലായി നടത്തുന്ന അന്വേഷണം ഏകോപിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഇടതുസംഘം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു നിവേദനം നല്കി.

തൃണമൂല്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ പ്രതികളായ ചിട്ടി അഴിമതിയെക്കുറിച്ചു സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം സിബിഐയാണ് അന്വേഷണം നടത്തുന്നത്. സെബിയും എസ്എഫ്ഐഒയും അന്വേഷണത്തില്‍ പങ്കാളികളാണ്. പശ്ചിമബംഗാള്‍, ത്രിപുര, ഒഡീഷ, ആസാം എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലായി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പാണ് ശാരദ ചിട്ടിഫണ്ടിന്റെ പേരില്‍ അരങ്ങേറിയിട്ടുള്ളത്.


പിടിയിലായവര്‍ പശ്ചിംബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പേരുവരെ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ ആരോപണവിധേയരെ ചോദ്യംചെയ്യലില്‍നിന്ന് ഒഴിവാക്കരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.