റിപ്പബ്ളിക് ദിനാഘോഷം: ക്ഷണിച്ചില്ലെന്നു കേജരിവാള്‍
റിപ്പബ്ളിക് ദിനാഘോഷം: ക്ഷണിച്ചില്ലെന്നു കേജരിവാള്‍
Sunday, January 25, 2015 12:19 AM IST
ന്യൂഡല്‍ഹി: റിപ്പബ്ളിക്ദിനാഘോഷ ചടങ്ങിലേക്കു തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍. ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പോലും ക്ഷണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ താത്പര്യം കാട്ടിയില്ലെന്നും കേജരിവാള്‍ പറ ഞ്ഞു.

എന്നാല്‍, റിപ്പബ്ളിക് ദിനാഘോഷത്തിന് ആരെയൊക്കെ അതിഥികളായി വിളിക്കണമെന്നു നിബന്ധനകളില്ലെന്നും റിപ്പബ്ളിക്ദിനത്തില്‍ പ്രതിഷേധിക്കുമെന്നു കഴിഞ്ഞ വര്‍ഷം കേജരിവാള്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും കേന്ദ്ര മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.