അനുരാധ ചൌധരി ബിജെപിയില്‍ ചേര്‍ന്നു
Sunday, January 25, 2015 12:29 AM IST
ന്യൂഡല്‍ഹി: രാഷ്ട്രീയ ലോക് ദള്‍ മുന്‍ നേതാവ് അനുരാധാ ചൌധരിയും ആംആദ്മി പ്രവര്‍ത്തകനായിരുന്ന ഇസാസ് അമര്‍ ഖാനും ഡല്‍ഹി തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേര്‍സില്‍ വച്ച് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്റെയും യൂണിറ്റ് മേധാവി സതീഷ് ഉപാധായിന്റെയും സാന്നിധ്യത്തിലാണ് ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. അനുരാധാ മുന്‍പ് രണ്ടുതവണ ഉത്തര്‍ പ്രദേശില്‍ മന്ത്രിപദം വഹിച്ചിട്ടുണ്ട്. ആര്‍എല്‍ഡി നേതാവ് അജിത് സിംഗുമായി അഭിപ്രായഭിന്നത ഉണ്ട്. പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ ആകര്‍ഷിക്കുന്നതായും അവര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.