റിപ്പബ്ളിക് ദിനം: കാഷ്മീരില്‍ കനത്ത സുരക്ഷ
Monday, January 26, 2015 12:52 AM IST
ശ്രീനഗര്‍: റിപ്പബ്ളിക് ദിനത്തില്‍ ഭീകരാക്രമണമു|ാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് കാഷ്മീരില്‍ കനത്ത സുരക്ഷ. അമേരിക്കന്‍ പ്രസിഡന്റ് ബറാക്് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ജമ്മു കാഷ്മീരില്‍ ഭീകരാക്രമണത്തിനു സാധ്യതയു|ന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നു.

റിപ്പബ്ളിക്ദിന ചടങ്ങുകള്‍ നടക്കുന്ന ജമ്മുവിലെ മൌലാന ആസാദ് മെമ്മോറിയല്‍ സ്റേഡിയത്തില്‍ സൈന്യം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗവര്‍ണര്‍ എന്‍.എന്‍. വോറയായിരിക്കും ഇവിടെ മുഖ്യാതിഥി. ഇവിടെ പ്രത്യേക സൈനിക സുരക്ഷാ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നിട്ടു|്. തൊട്ടടുത്ത കെട്ടിടങ്ങളിലും നിരത്തുകളിലും ഷാര്‍പ്പ് ഷൂട്ടേഴ്സും സിസിടിവി കാമറകളും അടക്കമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടു|്.

ഭീകാക്രമണ ഭീഷണി വളരെ രൂക്ഷമാണ്. എന്നിരുന്നാലും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സേന സജ്ജമാണ്. കാഷ്മീര്‍ താഴ്വരയിലെ സുരക്ഷാഭീഷണിയുള്ള ന്യൂനപക്ഷമേഖലകളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടു|്- ജമ്മു കാഷ്മീര്‍ ഡിജിപി കെ രാജേന്ദ്രകുമാര്‍ പറഞ്ഞു.


അതിര്‍ത്തിയിലും കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒബാമയുടെ സന്ദര്‍ശനത്തെതുടര്‍ന്ന് അതിര്‍ത്തിയിലെ ഓരോ നീക്കവും സൈന്യം നിരീക്ഷിച്ചു വരികയാണ്.

ചിട്ടിസിംഗ്പുര മോഡലില്‍ ഭീകരര്‍ ആക്രമണം നടത്താന്‍ തയാറെടുക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടു|ായിരുന്നു. 2000 മാര്‍ച്ച് 20ന് വടക്കന്‍ കാഷ്മീരിലെ ചിട്ടിസിംഗ്പുരയില്‍ ലഷ്കര്‍ ഇ തോയ്ബ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയില്‍ സിക്ക് സുദായത്തില്‍പ്പെട്ട 36 പേരാണ് കൊല്ലപ്പെട്ടത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ളിന്റന്റെ ഇന്ത്യാ സന്ദര്‍ശനവേളയിലായിരുന്നു സംഭവം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.