റെയില്‍വേ വികസനം: കേന്ദ്രമന്ത്രിയുമായി പ്രേമചന്ദ്രന്‍ ചര്‍ച്ചനടത്തി
റെയില്‍വേ വികസനം: കേന്ദ്രമന്ത്രിയുമായി പ്രേമചന്ദ്രന്‍ ചര്‍ച്ചനടത്തി
Wednesday, January 28, 2015 12:28 AM IST
ന്യൂഡല്‍ഹി: കൊല്ലത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവുമായി എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ചര്‍ച്ച നടത്തി.

കേന്ദ്ര റെയില്‍വേ ബജറ്റിനു മുന്നോടിയായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര സഹമന്ത്രി മനോജ് സിന്‍ഹ, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. മിത്തല്‍, ഫൈനാന്‍സ് കമ്മീഷണര്‍ രാജലക്ഷ്മി രവികുമാര്‍, എഞ്ചിനീയറിംഗ് മെമ്പര്‍ വി.കെ. ഗുപ്ത, പ്ളാനിംഗ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ദേവേന്ദ്ര കുമാര്‍ എന്നിവരും പങ്കെടുത്തു. പുനലൂര്‍- ചെങ്കോട്ട ഗേജ് മാറ്റത്തിനു മതിയായ തുക വകയിരുത്താമെന്നും കൊല്ലം റെയില്‍വേ സ്റേഷന്റെ രണ്ടാം കവാടവും ടെര്‍മിനലും നിര്‍മ്മാണം ആരംഭിക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പു നല്‍കി.


എന്നാല്‍, വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കൂടി സാമ്പത്തിക പങ്കാളിത്തം ഗേജ് മാറ്റംപദ്ധതിക്കുണ്ടാകണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായും സംസ്ഥാന സര്‍ക്കാരുമായും ചര്‍ച്ച തുടരുകയാണ്. പുതിയ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുന്നതിനുള്ള സാധ്യതാപഠനം നടത്തി വരികയാണെന്നും മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.