റിപ്പബ്ളിക് ദിനത്തിലെ സ്ത്രീ സാന്നിധ്യം ശ്രദ്ധേയമായി
റിപ്പബ്ളിക് ദിനത്തിലെ സ്ത്രീ സാന്നിധ്യം ശ്രദ്ധേയമായി
Wednesday, January 28, 2015 12:29 AM IST
ന്യൂഡല്‍ഹി: ഇത്തവണത്തെ റിപ്പബ്ളിക് ദിന പരേഡില്‍ നിറഞ്ഞുനിന്നതു സ്ത്രീശാക്തീകരണം എന്ന സന്ദേശം. മൂന്നു സൈനികവിഭാഗത്തിലെയും വനിതകള്‍ ചരിത്രത്തില്‍ ആദ്യമായി പരേഡില്‍ പങ്കെടുത്തു. സംസ്ഥാനങ്ങള്‍ അവതരിപ്പിച്ച ടാബ്ളോകളില്‍ സ്ത്രീകളെ മുന്‍നിരയില്‍ നിരത്തിയതും രാജ്യത്തെ വനിതകള്‍ക്കു അഭിമാനിക്കാന്‍ വക നല്‍കി.

കരസേനയുടെ വനിതാവിഭാഗത്തെ നയിച്ചതു ക്യാപ്റ്റന്‍ ദിവ്യ അജിത് ആണ്. നാവിക, വായുസേനകളുടെ വനിതാ പ്രതിനിധികള്‍ റെയ്സിന കുന്ന് മുതല്‍ ഇന്ത്യാഗേറ്റ് വരെ മാര്‍ച്ച് ചെയ്തു. പെണ്‍ഭ്രൂണഹത്യയ്ക്കെതിരെ ബോധവത്കരണവുമായി എത്തിയ ടാബ്ളോയും പുതിയ അനുഭവമായി. ഭാരതീയ സേനാ നാരീശക്തി എന്ന പേരില്‍ നടത്തിയ നാവിക ടാബ്ളോയ്ഡ് ഇന്ത്യന്‍ നാവികസേനയിലെ വനിതകളുടെ നേട്ടങ്ങള്‍ അവതരിപ്പിച്ചതു കരഘോഷത്തോടെ സ്വീകരിക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.