ഐ.ടി.ബി.പി ഉദ്യോഗസ്ഥനു ശൌര്യചക്ര
Wednesday, January 28, 2015 12:29 AM IST
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഹെറാത്തില്‍ കഴിഞ്ഞ കൊല്ലം ഇന്ത്യന്‍ സ്ഥാനപതിമന്ദിരത്തിനു നേരെയുണ്ടായ ആക്രമണത്തെ ചെറുത്ത ഐ.ടി.ബി.പി (ഇന്തോ ടിബറ്റന്‍ പോലീസ് ഫോഴ്സ്) ഇന്‍സ്പെക്ടര്‍ മന്‍ജീത് സിംഗിനെ ശൌര്യചക്ര നല്‍കി ആദരിച്ചു. ഈ റിപ്പബ്ളിക് ദിനത്തില്‍ ശൌര്യചക്ര നേടുന്ന ഏക വ്യക്തിയാണ് ഇദ്ദേഹം.

കഴിഞ്ഞ വര്‍ഷം മെയ് 23 നാണു അഫ്ഗാനിലെ ഇന്ത്യന്‍ സ്ഥാനപതിമന്ദിരത്തിനു നേരേ വെടിവയ്പും ഗ്രനേഡ് ആക്രമണവും ഉണ്ടായത്. ഹരിയാന സ്വദേശിയായ ഇദ്ദേഹം സേനയില്‍ കോണ്‍സ്റബിള്‍ ആയി ചേര്‍ന്ന് വളരെ പെട്ടെന്ന് ഇന്‍സ്പെക്ടര്‍ പദവിയിലേക്ക് ഉയര്‍ന്ന വ്യക്തിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.