ഭാരതരത്നം ആഗ്രഹിക്കുന്നില്ലെന്ന് അമിതാഭ് ബച്ചന്‍
Wednesday, January 28, 2015 12:29 AM IST
മുംബൈ: തനിക്കു ഭാരതരത്നം നല്‍കണമായിരുന്നെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ച് അമിതാഭ് ബച്ചന്‍. ട്വിറ്ററിലൂടെയായിരുന്നു അമിതാഭിന്റെ പ്രതികരണം.

72 കാരനായ അമിതാഭിനു കഴിഞ്ഞദിവസം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. തുടര്‍ന്നായിരുന്നു അദ്ദേഹത്തിനു നല്‍കേണ്ടിയിരുന്നത് ഭാരതരത്നമായിരുന്നെന്ന പ്രസ്താവനയുമായി മമത രംഗത്തു വന്നത്. ഭാരതരത്നം താന്‍ അര്‍ഹിക്കുന്നില്ലെന്നു പറഞ്ഞ താരം രാജ്യം നല്‍കിയ അംഗീകാരത്തില്‍ അഭിമാനിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. ഇന്ത്യ നല്‍കുന്ന രണ്ടാമത്തെ വലിയ ബഹുമതിയാണ് പത്മവിഭൂഷണ്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.