യുദ്ധസേവാ മെഡല്‍ ജേതാവ് പോരാട്ടത്തില്‍ കൊല്ലപ്പെട്ടു
യുദ്ധസേവാ മെഡല്‍ ജേതാവ് പോരാട്ടത്തില്‍ കൊല്ലപ്പെട്ടു
Wednesday, January 28, 2015 12:25 AM IST
ശ്രീനഗര്‍: റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചു വിശിഷ്ടാസേവനത്തിനുള്ള മെഡല്‍ കരസ്ഥമാക്കിയ സൈനിക ഉദ്യോഗസ്ഥന്‍ ഇന്നലെ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടു. രാഷ്ട്രീയ റൈ ഫിള്‍സ് കമാന്‍ഡിംഗ് ഓഫീസറായ കേണല്‍ എം.എം. റായ് ആണു മരിച്ചത്. ജമ്മു കാഷ്മീരിലെ പുല്‍വാനാ ജില്ലയില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികളുമായുള്ള പോരാട്ടത്തിലാണു സംഭവം.

രണ്ടു തീവ്രവാദികളും കൊല്ലപ്പെട്ടു. കഴിഞ്ഞ കൊല്ലം ദക്ഷിണ കാഷ്മീരില്‍ തീവ്രവാദികളുമായി നടത്തിയ പോരാട്ടത്തിനാണു യുദ്ധസേവാ ബഹുമതി നല്‍കി ഇദ്ദേഹത്തെ സര്‍ക്കാര്‍ ആദരിച്ചത്. ഇദ്ദേഹം നേതൃത്വം നല്‍കുന്ന രാഷ്ട്രീയ റൈഫിള്‍സ് പോലീസുമായി ചേര്‍ന്നു ഇന്നലെ നടത്തിയ ആക്രമണത്തിലാണു സംഭവം. കൊല്ലപ്പെട്ട തീവ്രവാദികളുടെ പക്കല്‍ നിന്നു ആയുധങ്ങളും കണ്െടടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.