കല്‍ക്കരിപ്പാടം അഴിമതി: അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Wednesday, January 28, 2015 12:26 AM IST
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ചോദ്യംചെയ്ത വിവരങ്ങള്‍ അടങ്ങിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. സീല്‍ ചെയ്ത കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

അന്വേഷണം പൂര്‍ത്തിയാക്കി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ചകൂടി സമയം അനുവദിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. കല്‍ക്കരി മുന്‍ സെക്രട്ടറി പി.സി. പരേഖ്, വ്യവസായി കുമാര്‍മംഗലം ബിര്‍ള എന്നിവരുള്‍പ്പെട്ട കേസാണിത്. കേസ് പരിഗണിച്ചവേളയില്‍ കവര്‍ പൊട്ടിച്ച് അതിലെ പ്രസ്താവനകള്‍ കോടതി രേഖപ്പെടുത്തി. ഫെബ്രുവരി 19നു കേസ് വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.