അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്
Thursday, January 29, 2015 12:21 AM IST
ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്. ജമ്മുവിലെ അര്‍ണിയ സെക്ടറിലെ ബിഎസ്എഫിന്റെ അതിര്‍ത്തി ഔട്ട്പോസ്റുകള്‍ക്കു നേരെയാണു പാക്കിസ്ഥാന്‍ സൈന്യം വെടിവയ്പ് നടത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. ചൊവ്വാഴ്ച രാത്രി ഒമ്പതിനു തുടങ്ങിയ വെടിവയ്പ് പുലര്‍ച്ചെ മൂന്നുമണിവരെ നീണ്ടു. ഇന്ത്യന്‍ സൈന്യവും തിരിച്ചു വെടിയുതിര്‍ത്തു.


കഴിഞ്ഞ ഒരാഴ്ചക്കിടെ ആറിലധികം വെടിനിര്‍ത്തല്‍ ലംഘനങ്ങളാണു പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ജനുവരി ആറിന് പാക് സൈന്യം നടത്തിയ വെടിവയ്പില്‍ നാലു ജവാന്‍മാരും ഒരു കുട്ടിയുമടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. പതിനായിരത്തിലധികം പേര്‍ക്കാണ് ഒരുമാസമായി തുടരുന്ന വെടിവയ്പിനെത്തുടര്‍ന്ന് കാഷ്മീരില്‍നിന്നു പലായനം ചെയ്യേണ്ടിവന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.