വിചാരണ താമസിപ്പിക്കണം: കുനാല്‍ഘോഷ്
Thursday, January 29, 2015 12:23 AM IST
കൊല്‍ക്കത്ത: ശാരദ തട്ടിപ്പു കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും അറസ്റ് ചെയ്തിട്ടു മാത്രമേ വിചാരണ തുടങ്ങാവൂ എന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എം.പി കുനാല്‍ ഘോഷ്. മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന്റെ മുമ്പിലാണു ഘോഷിന്റെ അഭ്യര്‍ഥന.

രാഷ്ട്രീയമായി പ്രബലരായ പല വ്യക്തികളും ഇതിന്റെ പിന്നിലുണ്ട്. ഇവരെ മുഴുവന്‍ ഒന്നിച്ചു കോടതിയുടെ മുമ്പില്‍ എത്തിച്ചാലേ നീതി നടപ്പാക്കാനാകൂ. സിബിഐ അന്വേഷണം വേഗത്തിലാക്കാന്‍ നടപടി എടുക്കണമെന്നും അദ്ദേഹം കോടതിയോട് അഭ്യര്‍ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.