കള്ളപ്പണം കൊണ്ടുവരുമെന്നു പറഞ്ഞിട്ട് എവിടെയെന്നു മോദിയോടു രാഹുല്‍ഗാന്ധി
കള്ളപ്പണം കൊണ്ടുവരുമെന്നു പറഞ്ഞിട്ട് എവിടെയെന്നു മോദിയോടു രാഹുല്‍ഗാന്ധി
Friday, January 30, 2015 10:53 PM IST
ന്യൂഡല്‍ഹി: കള്ളപ്പണം തിരികെയെത്തിക്കുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം വിഴുങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്ര സിഡന്റ് ബറാക് ഒബാമ ഇന്ത്യയില്‍ വന്നപ്പോള്‍ പത്തു ലക്ഷം രൂപ വിലമതിക്കുന്ന സ്യൂട്ട് ആണു ധരിച്ചതെന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ആണവകരാറിലെ പുതിയ ധാരണയിലൂടെ ഇന്ത്യയെ യുഎസ് താത്പര്യങ്ങള്‍ക്ക് അടിയറവു വച്ചെ ന്നും രാഹുല്‍ ആരോപിച്ചു. ആണവദുരന്തം ഉണ്ടായാല്‍ പുതിയ ധാരണ പ്രകാരം അമേരിക്കന്‍ കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടതില്ല, ഇന്ത്യയായിരിക്കും ഈ നഷ്ടം നികത്തേണ്ടത്.

വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം തിരികെക്കൊണ്ടുവരുമെന്നും ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൌണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നുമാണു തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ മോദി അവകാശപ്പെട്ടത്. പക്ഷേ, ഇതുവരെ ജനങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. മോദി പത്തു ലക്ഷം രൂപയുടെ സ്യൂട്ട് ധരിച്ചു നട ക്കുകയും ചെയ്യുന്നു. സ്വച്ഛ് ഭാരത് അഭിയാനെയും രാഹുല്‍ പരിഹ സിച്ചു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും പരിഹരിക്കുമെന്നു മോദി മുമ്പു പറഞ്ഞിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയായ ശേഷം തൊഴില്‍ ചോദിച്ചവര്‍ക്കു മോദി ചൂലെടുത്തു കൊടുത്തിട്ട് ഇന്ത്യ തൂത്തു വൃത്തിയാക്കാന്‍ പറഞ്ഞു. എന്നിട്ട് അദ്ദേഹം വിദേശരാജ്യങ്ങളിലേക്ക് ഓടി.


ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ രാഹുല്‍ ജനങ്ങളോടാവശ്യപ്പെട്ടു. ഡല്‍ഹിയിലെ കാര്യങ്ങള്‍ ഇപ്പോള്‍ തീരുമാനിക്കുന്നതു ബിജെപി തന്നെയാണ്. ഇപ്പോഴുള്ളതില്‍ കൂടുതല്‍ എന്തു വികസനമാണ് അവര്‍ അവിടെ കൊണ്ടുവരാന്‍ പോകുന്നതെന്നു രാഹുല്‍ ചോദിച്ചു.

നേരത്തേ, കോണ്‍ഗ്രസിനെതിരേ അഴിമതിയാരോപണം ഉന്നയിക്കാനും പോരാട്ടം പ്രഖ്യാപിക്കാനും രണ്ടു പേര്‍ ഉണ്ടായിരുന്നു. അവരില്‍ ഒരാള്‍ ഇന്ന് ആംആദ്മിയുടെ തലവനും മറ്റേയാള്‍ ബിജെപി പാളയത്തിലുമാണ്. ജനലോക്പാല്‍ അടക്കം വന്‍പ്രതീക്ഷകള്‍ ജന ത്തിനു നല്‍കിയവരാണവര്‍. ജന ലോക്പാല്‍ വന്നിട്ട് അഴിമതി കുറഞ്ഞോ എന്നും രാഹുല്‍ ചോദിച്ചു. ഡല്‍ഹിയില്‍ ബലാത്സംഗങ്ങളില്‍ വര്‍ധനയുണ്ടായി. ബിജെപി തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടു വര്‍ഗീയലഹളകള്‍ ആസൂത്രണം ചെയ്യുന്നു.

വന്‍വ്യവസായികളെ സഹായിക്കുക മാത്രമാണു ബിജെപിയുടെ സ്വപ്നം, പക്ഷേ കോണ്‍ഗ്രസിന്റെ സ്വപ്നം പാവപ്പെട്ടവരുടെ ഉന്നതിയാണെന്നും രാഹുല്‍ പറഞ്ഞു. ഈ സ്വപ്നം നടക്കാതിരിക്കാന്‍ കാരണക്കാര്‍ ആംആദ്മി പാര്‍ട്ടിയാണ്. അവരുടെ കടന്നുവരവു കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമായെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.