തെരഞ്ഞെടുപ്പു കമ്മീഷനെതിരേ ആം ആദ്മി കോടതിയിലേക്ക്
തെരഞ്ഞെടുപ്പു കമ്മീഷനെതിരേ ആം ആദ്മി കോടതിയിലേക്ക്
Friday, January 30, 2015 12:06 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസും ബി ജെപിയും വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന ആരോപണം ഉന്നയിക്കുന്നത് വിലക്കിയ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി.

കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും പണം വാങ്ങി ആം ആദ്മി പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന്റെ പ്രസംഗത്തെത്തുടര്‍ന്നാണ് ആരോപണം ഉന്നയിക്കുന്നതു തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കിയത്.

ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതു നിര്‍ത്തണമെന്നും ഇല്ലാത്ത പക്ഷം നടപടി നേരിടേണ്ടി വരുമെന്നും കമ്മീഷന്‍ അറിയിക്കുകയായിരുന്നു.


ഡല്‍ഹിയില്‍ ബിജെപി വര്‍ഗീയ സംഘര്‍ഷത്തിനു ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചതിന് കമ്മീഷന്‍ കേജരിവാളിനെ ശാസിക്കുകയും ചെയ്തിട്ടുണ്ട്.

കമ്മീഷന്റെ ഉത്തരവിനെ പൂര്‍ണമായും പാര്‍ട്ടി മാനിക്കുമെന്നും എന്നാല്‍, തെരഞ്ഞെടുപ്പിനു ശേ ഷം ഡല്‍ഹി ഹൈക്കോടതിയില്‍ പരാ തി നല്‍കുമെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വ്യക്ത മാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.