ഡല്‍ഹി തെരഞ്ഞെടുപ്പു പ്രചാരണം: ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പങ്കെടുക്കും
ഡല്‍ഹി തെരഞ്ഞെടുപ്പു പ്രചാരണം: ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പങ്കെടുക്കും
Friday, January 30, 2015 10:53 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നിയമസഭാ തെര ഞ്ഞെടുപ്പു നടക്കുന്ന ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പ്രചാരണത്തിനെത്തുന്നു. മലയാളി വോട്ടര്‍മാരോട് കോണ്‍ഗ്രസിനു വേണ്ടി വോട്ട് ചോദിക്കാനാണ് കേരളത്തില്‍ നിന്നുള്ള ഉന്നത നേതാക്കള്‍ എത്തുന്നത്.

ഇന്നു വൈകുന്നേരം ആറിന് ആശ്രം മണ്ഡലത്തിലും ഏഴരയ്ക്ക് മെഹ്റോളി ബസ് ടെര്‍മിനലിലുമാണ് മുഖ്യമന്ത്രി പ്രചാരണ പരിപാടി നടത്തുന്നത്. ഫെബ്രുവരി രണ്ടിന് ഉത്തംനഗര്‍ ഹസ്താലിലും ഹരിനഗറിലെയും പ്രചാരണ യോഗങ്ങളിലാണ് രമേശ് ചെന്നിത്തല പങ്കെടുക്കുക. മൂന്നിനു വൈകിട്ട് ആറിന് ദില്‍ഷാദ് ഗാര്‍ഡിനിലും 7.30ന് മയൂര്‍ വിഹാര്‍ ഫേസ് മൂന്നിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യും മന്ത്രി രമേശ് ചെന്നിത്തലയും സംയുക്തമായി പ്രചാരണം നട ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.