സിന്ധുരത്ന മുങ്ങിക്കപ്പല്‍ ദുരന്തം: മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥനു കോര്‍ട്ട് മാര്‍ഷല്‍
Saturday, January 31, 2015 12:31 AM IST
ന്യൂഡല്‍ഹി: 2014ല്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ ഐഎന്‍എസ് സിന്ധുരത്ന മുങ്ങിക്കപ്പല്‍ ദുരന്തത്തില്‍ മുങ്ങിക്കപ്പലിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ സന്ദീപ് സിന്‍ഹയ്ക്കു കോര്‍ട്ട് മാര്‍ഷല്‍.

അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ശരിവച്ചുകൊണ്ട് മറ്റ് ആറ് ഉദ്യോഗസ്ഥര്‍ക്കെതിരേ വെസ്റേണ്‍ നാവിക കമാന്‍ഡ്് അച്ചടക്കനടപടിയെടുക്കും.

2014 ഫെബ്രുവരില്‍ 26 നാണു മുംബൈ തീരത്തു നാവികസേനയുടെ ഐഎന്‍എസ് സിന്ധുരത്ന മുങ്ങിക്കപ്പലിനു തീപിടിച്ചത്. സേനയുടെ പതിവു പരിശോധയ്ക്കിടെയായിരുന്നു അപകടം. ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അഡ്മിറല്‍ ഡി.കെ. ജോഷി അന്നുതന്നെ നാവികസേന മേധാവിസ്ഥാനം രാജിവച്ചു. അതേസമയം, 2013 ഓഗസ്റ് 14ന് 18 പേരുടെ മരണത്തിനിടയാക്കിയ ഐഎന്‍എസ് സിന്ധുരക്ഷക് മുങ്ങിക്കപ്പല്‍ ദുരന്തത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നു നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.